രാജസ്ഥാനില്‍ ബിജെപി അധികാരത്തില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി അധികാരത്തിലേക്ക്. ആകെയുള്ള 200 സീറ്റുകളില്‍ 113 സീറ്റുകളില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് 63 സീറ്റുകളിലും മറ്റുള്ളകക്ഷികള്‍ 24 സീറ്റുകളിലും മുന്നിട്ട് നില്ക്കുന്നു.
ഇവിടെ ബിജെപിയെ നയിച്ച വസുന്ധരരാജെ സിന്ധ്യ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ അശോക് ഗെലോട്ടിന്റെ ഭരണത്തിനെതിരായ തരംഗം രാജസ്ഥാനില്‍ ആഞ്ഞടിയ്ക്കുകയായിരുന്നു.
രാജസ്ഥാനില്‍ ബിജെപി മുന്നില്‍
ജയ്പൂര്‍: രാജസ്ഥാനില്‍ ബിജെപി ഭൂരിപക്ഷത്തിലേക്ക് കുതിയ്ക്കുകയാണ്. ഇവിടെ ഇതുവരെ ഫലമറിഞ്ഞപ്പോള്‍ ബിജെപി 83 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുന്നു. കോണ്‍ഗ്രസ് 63 സീറ്റുകളില്‍ മുന്നിലാണ്.
കോണ്‍ഗ്രസ് ഭരിയ്ക്കുന്ന ഈ സംസ്ഥാനത്തില്‍ ആകെ 200 സീറ്റുകളാണ് ഉള്ളത്.












Click it and Unblock the Notifications