ഷീലാ ദീക്ഷിത് വിജയിച്ചു
ദില്ലി: കോണ്‍ഗ്രസ് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഗോള്‍ മാര്‍ക്കറ്റില്‍ നിന്ന് വിജയിച്ചു.
ഇവിടെ കേന്ദ്രമന്ത്രി കീര്‍ത്തി ആസാദിന്റെ ഭാര്യ പൂനം ആസാദിനെ 12,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷീലാ ദീക്ഷിത് തോല്പിച്ചത്. ബിജെപിയുടെ നേതാവായ മദന്‍ലാല്‍ ഖുറാന മോട്ടി നഗറില്‍ നിന്ന് വിജയിച്ചു.
ദില്ലിയില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നുറപ്പായി. ആകെ 70 സീറ്റുള്ള ഇവിടെ കോണ്‍ഗ്രസ് 48 സീറ്റുകളില്‍ മുന്നിട്ട് നില്ക്കുകയാണ്. ദില്ലിയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇതോടെ യാഥാര്‍ത്ഥ്യമായിരിക്കുകയാണ്.












Click it and Unblock the Notifications