അജ്ഞതേ നിന്റെ പേരോ മുരളീധരന്‍?: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: തിരുവല്ലയില്‍ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചുനല്‍കിയെന്ന കെപിസിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവന തികഞ്ഞ അജ്ഞത മൂലമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
തികഞ്ഞ വിവരമില്ലായ്മ മൂലമാണ് മുരളീധരന്‍ ഇങ്ങനെ പറയുന്നത്. അജ്ഞതേ നിന്റെ പേരോ മുരളീധരന്‍- ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപിക്ക് തിരുവല്ലയില്‍ വോട്ട് കൂടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവല്ലയില്‍ കരുണാകര വിഭാഗത്തിന് ഒന്നും ചെയ്യാനായില്ല എന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. രാമന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications