തിരുവല്ല: എലിസബത്ത് 4669 വോട്ടിന് ജയിച്ചു
തിരുവല്ല: തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി 4669 വോട്ടിന് ജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
വോട്ടുനില:
എലിസബത്ത് മാമന്‍ (യുഡിഎഫ്)- 41453
വര്‍ഗീസ് ജോര്‍ജ് (എല്‍ഡിഎഫ്)- 36784
പ്രതാപചന്ദ്രവര്‍മ (ബിജെപി)- 7684
എലിസബത്ത് 4765 വോട്ടിന് ജയിച്ചു
സമയം 11.06 എഎം
തിരുവല്ല: തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി 4765 വോട്ടിന് ജയിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മാമന്‍ മത്തായി 10,000 വോട്ടിനായിരുന്നു ജയിച്ചത്.
വോട്ടുനില:
എലിസബത്ത് മാമന്‍ (യുഡിഎഫ്)- 41500
വര്‍ഗീസ് ജോര്‍ജ് (എല്‍ഡിഎഫ്)- 36735
പ്രതാപചന്ദ്രവര്‍മ (ബിജെപി)- 7733
എലിസബത്ത് 5570 വോട്ടിന് മുന്നില്‍
സമയം 10.12 എഎം
തിരുവല്ല: യുഡിഎഫ് സ്ഥാനാര്‍ത്ഥി എലിസബത്ത് മാമ്മന്റെ ലീഡ് 5570 വോട്ടായി ഉയര്‍ന്നു. യുഡിഎഫ് സ്ഥാനാര്‍ഥി വിജയം ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്.
എലിസബത്ത് 4420 വോട്ടിന് മുന്നില്‍
സമയം 10.10 എഎം
തിരുവല്ല: ഒമ്പത് റൗണ്ട് വോട്ടെണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എലിസബത്ത് മാമ്മന്റെ ലീഡ് 4420 വോട്ടായി ഉയര്‍ന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി വിജയം ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. ഇനി രണ്ട് റൗണ്ട് വോട്ടാണ് എണ്ണാനുള്ളത്. വോട്ടെണ്ണലില്‍ ഉടനീളം യുഡിഎഫ് സ്ഥാനാര്‍ഥിയാണ് മുന്നിട്ടുനിന്നത്.
എലിസബത്ത് 3963 വോട്ടിന് മുന്നില്‍
സമയം 9.57 എഎം
തിരുവല്ല: യുഡിഎഫ് സ്ഥാനാര്‍ത്ഥി എലിസബത്ത് മാമ്മന്റെ ലീഡ് 3963 വോട്ടായി. ഇനി രണ്ട് പഞ്ചായത്തുകളിലെ വോട്ട് മാത്രമേ എണ്ണാനുള്ളൂ. യുഡിഎഫ് സ്ഥാനാര്‍ഥി വിജയം ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. ഇനി മൂന്ന് റൗണ്ട് വോട്ടാണ് എണ്ണാനുള്ളത്.
എലിസബത്തിന്റെ ലീഡ് 4187 ആയി
സമയം 9.57 എഎം
തിരുവല്ല: എട്ട് റൗണ്ട് വോട്ടെണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എലിസബത്ത് മാമ്മന്റെ ലീഡ് 4187 വോട്ടായി.
ഏഴാം റൗണ്ട് എണ്ണിയപ്പോള്‍ 2817 ആയി ലീഡ് കുറഞ്ഞെങ്കിലും എട്ടാം റൗണ്ടില്‍ ലീഡ് കുത്തനെ കൂടി.
എലിസബത്ത് 3012 വോട്ടുകള്‍ക്ക് മുന്നില്‍
സമയം 9.38 എഎം
തിരുവല്ല: ആറ് റൗണ്ട് വോട്ടെണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എലിസബത്ത് മാമ്മന്‍ 2,500 വോട്ടുകള്‍ക്ക് മുന്നിലെത്തി.
വോട്ടെണ്ണല്‍ തുടങ്ങിയതു മുതല്‍ എലിസബത്ത് മാമനാണ് ലീഡ് ചെയ്യുന്നത്.
എലിസബത്ത് 2500 വോട്ടുകള്‍ക്ക് മുന്നില്‍
സമയം 9.30 എഎം
തിരുവല്ല: നാല് റൗണ്ട് വോട്ടെണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എലിസബത്ത് മാമ്മന്‍ 2,500 വോട്ടുകള്‍ക്ക് മുന്നിലെത്തി.
മുനിസിപ്പാലിറ്റി പ്രദേശങ്ങളുടേതുള്‍പ്പെടെ 30,000 വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. ഇതില്‍ എലിസബത്ത് മാമ്മന്‍16,114 വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വര്‍ഗ്ഗീസ് ജോര്‍ജ്ജ് 13,081 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി പ്രതാപചന്ദ്രവര്‍മ്മ 2,411 വോട്ടുകളും നേടി.












Click it and Unblock the Notifications