ഗുരുവായൂര്‍ ഏകാദശിയ്ക്ക് പതിനായിരങ്ങള്‍
ക്ഷേത്രം ഊട്ടുപുരയില്‍ ഏകാദശി വ്രതമെടുക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്നു ഗോതമ്പ്, ചോറ്, കാളന്‍, പുഴുക്ക് പായസം എന്നിവയോടെയുള്ള പ്രത്യേക സദ്യയുണ്ണാന്‍ വന്‍തിരക്കായിരുന്നു. ഏകാദശി ദിവസം ഭക്തര്‍ക്ക് സുഗമമായി ഗുരുവായൂരപ്പനെ ദര്‍ശിയ്ക്കാന്‍ പ്രത്യേകം വരിസമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നു.
കിഴക്കേനടയില്‍ക്കൂടി ഗോപുരം വഴി കൊടിമരത്തറയിലൂടെ അമ്പലത്തിനകത്തേക്ക് പ്രവേശിയ്ക്കാവുന്ന തരത്തിലായിരുന്നു വരിസമ്പ്രദായം. ചോറൂണ്, തുലാഭാരം എന്നിവയ്ക്ക് പടിഞ്ഞാറെ ഗോപുരം വഴിയും അകത്ത് പ്രവേശിയ്ക്കാന്‍ അവസരം ഒരുക്കിയിരുന്നു.
ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം പഞ്ചരത്നകീര്‍ത്തനാലാപനത്തോടെ സമാപിച്ചു. ഇതില്‍ പങ്കെടുക്കാന്‍ ഒട്ടേറെ സംഗീതജ്ഞര്‍ എത്തി.












Click it and Unblock the Notifications