ആസ്പത്രിയില്‍ ലീഡര്‍ മൗനത്തില്‍
ദില്ലി: തിരുവല്ല തിരഞ്ഞെടുപ്പ് ഫലം വന്ന ഡിസംബര്‍ നാല് വ്യാഴാഴ്ച വാര്‍ത്താലേഖകരുടെ മുന്നില്‍ ലീഡര്‍ മാത്രം വന്നില്ല.
കെ. കരുണാകരന്‍ കടുത്ത ജലദോഷവും ചുമയും മൂലം ദില്ലിയിലെ എസ്കോര്‍ട്ട്സ് ആശുപത്രിയില്‍ കഴിയുകയാണ്. അതിനാല്‍ അദ്ദേഹത്തില്‍ നിന്ന് തിരുവല്ല തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രതികരണം ലഭിച്ചതേയില്ല.
ഇനി രണ്ടു ദിവസം കൂടി അദ്ദേഹം ആശുപത്രിയില്‍ കഴിഞ്ഞേക്കും. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് കരുണാകരന്‍ ഇപ്പോള്‍.












Click it and Unblock the Notifications