ബിജെപിയുടെ വോട്ട് വിലയ്ക്കുവാങ്ങി: മുരളി
ദില്ലി: തിരുവല്ലയില്‍ യുഡിഎഫിന് സാങ്കേതികമായ വിജയം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ബിജെപി വോട്ട് യുഡിഎഫ് വിലയ്ക്കു വാങ്ങുകയാണ് ചെയ്തതെന്നും കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍.
മാറാട് പ്രശ്നത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച യുഡിഎഫ് സര്‍ക്കാരിന് ബിജെപി നല്‍കിയ പാരിതോഷികമാണ് തിരുവല്ലയിലെ വിജയം. ബിജെപി വോട്ട് മറിച്ചുവെന്ന് വ്യക്തമാണ്.
തിരുവല്ലയില്‍ വിവിധ സാമുദായിക സംഘടനകള്‍ യുഡിഎഫിന് വേണ്ടി പ്രചാരണം നടത്തിയിട്ടുണ്ട്. ക്രൈസ്തവ മേധാവികളും എന്‍എസ്എസും യുഡിഎഫിന് വേണ്ടി പ്രചാരണം നടത്തി. ഇവരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ യുഡിഎഫിന് വോട്ടുകള്‍ ലഭിച്ചു.
തിരുവല്ലയിലെ തിരഞ്ഞെടുപ്പ് വിജയവും കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളും കൂട്ടിക്കുഴക്കേണ്ടതില്ല. കേരളത്തില്‍ കരുണാകരനെ ഒഴിവാക്കി കോണ്‍ഗ്രസിന് മുന്നോട്ടുപോവാനാവില്ല- മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications