നേതാക്കളെ ഒതുക്കി: മുരളീധരന്‍
ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ ചില നേതാക്കളെ ഒതുക്കിനിര്‍ത്തിയതു കൊണ്ടാണ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
സിംല പ്രഖ്യാപനം നടപ്പിലാക്കാത്തതും കോണ്‍ഗ്രസിന് അപ്രതീക്ഷിത തോല്‍വിക്ക് കാരണമായി. ബിജെപിക്കെതിരായ മതേതര മുന്നണിയുടെ പ്രസക്തി തിരിച്ചറിയേണ്ടതുണ്ട്.
വി. സി. ശുക്ലയെയും മധ്യപ്രദേശില്‍ അര്‍ജുന്‍സിംഗിനെയും പോലുള്ള നേതാക്കളെ ഒതുക്കിനിര്‍ത്തിയത് തിരിച്ചടിക്ക് കാരണമായി. രാജസ്ഥാനിലും ചില നേതാക്കളെ ഒതുക്കിനിര്‍ത്താനാണ് ശ്രമിച്ചത്.
സോണിയാഗാന്ധിയുടെ ചില ഉപദേശകരാണ് കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ഒതുക്കിനിര്‍ത്തപ്പെട്ട നേതാക്കളുടെ വികാരം തിരിച്ചറിയാനായാല്‍ കോണ്‍ഗ്രസിന് ഇനിയും തിരച്ചുവരവ് നടത്താനാവും-. --മുരളീധരന്‍ പറഞ്ഞു.












Click it and Unblock the Notifications