വോട്ടു ചോരുന്നത് തടഞ്ഞു: ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ഒരു വിഭാഗം ബിജെപി വോട്ടുകള്‍ യുഡിഎഫിന് പോവുന്ന പതിവ് തിരുവല്ലയില്‍ തടയാന്‍ പാര്‍ട്ടിയ്ക്കായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
തിരുവല്ലയിലെ മുഴുവന്‍ ബിജെപി വോട്ടുകളും ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചു. ബിജെപിയുടെ ഒരു വിഭാഗം വോട്ടുകള്‍ പിടിച്ചെടുക്കാനുള്ള ആസൂത്രിത ശ്രമം യുഡിഎഫിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് അത് വിജയകരമായി ചെറുക്കാനായി.
ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
തിരുവല്ലയില്‍ ബിജെപി വോട്ട് യുഡിഎഫിന് മറിച്ചുനല്‍കിയെന്ന കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ ആരോപണം അദ്ദേഹത്തിന് രാഷ്ട്രീയവിദ്യാഭ്യാസവും സാമാന്യബോധവുമില്ല എന്നാണ് വെളിപ്പെടുത്തുന്നത്.
ഉത്തരേന്ത്യയിലെ ബിജെപിയുടെ വിജയത്തിന്റെ പ്രതിഫലനം കേരളത്തിലുമുണ്ടാവും. വാജ്പേയി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതിനായി ജനങ്ങളെ സമീപിക്കുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications