ജാതിപ്പേര് വിളിച്ചാല്‍ നിയമലംഘനമാവില്ല
കൊച്ചി: ഒരാളെ ജാതിപ്പേര് വിളിക്കുന്നത് നിയമലംഘനമാവണമെങ്കില്‍ അത് മറ്റുള്ളവര്‍ക്ക് സംഭവം കാണാവുന്ന സ്ഥലത്ത് വച്ചാവണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു.
എറണാകുളം സെഷന്‍സ് കോടതിക്ക് മുന്നിലുള്ള നടപടിക്രമങ്ങള്‍ റദ്ദുചെയ്തുകൊണ്ട് ഹൈക്കോടതി ജസ്റിസ് കെ. പത്മനാഭന്‍ നായരാണ് ഈ വിധി പുറപ്പെടുവിച്ചത്. കൊച്ചി സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റംസ് ഡയറക്ടര്‍ (കമ്യൂണിക്കേഷന്‍സ്) അസിസ്റന്റ് ഡയറക്ടര്‍ വി. വി. രാംദാസ് തന്റെ കീഴ്ജീവനക്കാരനായ കസ്റംസ് ഹൗസ് ടെലികമ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ സീനിയര്‍ ടെക്നിക്കല്‍ അസിസ്റന്റ് ആര്‍. നന്ദനന്‍തമ്പിയ്ക്കെതിരെ നല്‍കിയ പരാതിയിന്മേലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
നന്ദനന്‍തമ്പി തന്നെ ജാതിപ്പേര് വിളിച്ചുവെന്ന് ആരോപിച്ചാണ് രാംദാസ് പരാതി നല്‍കിയത്. ഓഫീസ് മുറിയില്‍ ഇരുവരും മാത്രമുള്ളപ്പോഴാണ് സംഭവം നടന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരനെ അപമാനിക്കാനോ ആക്ഷേപിക്കാനോ ഉദ്ദേശിച്ചാണ് ജാതിപ്പേര് വിളിച്ചതെന്ന് ആരോപിക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications