സ്കൂള്‍ വിവാദം: അന്വേഷിക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗള്‍ഫ് മലയാളികളില്‍ നിന്ന് സംഭാവന പിരിച്ച് തലസ്ഥാനത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച് ഐഎഎസ് ഓഫീസര്‍മാര്‍ക്കിടയിലെ തര്‍ക്കം സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ഇതുവരെ ഇക്കാര്യത്തില്‍ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. ബന്ധപ്പെട്ട കക്ഷികള്‍ തന്നെ സമീപിക്കുകയാണെങ്കില്‍ പ്രശ്നം പരിശോധിക്കും. നിക്ഷേപകരില്‍ നിന്നും തനിക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ല. അവര്‍ക്കും സര്‍ക്കാരിനെ സമീപിക്കാവുന്നതാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.
സ്കൂളിന്റെ ട്രസ്റ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഐഎഎസ് ഉദ്യോഗസ്ഥനായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സഹോദരന്‍ കെ. ജെ. റോയിയെ നീക്കിയതിനെ തുടര്‍ന്നാണ് വിവാദം തുടങ്ങിയത്.
ഇതുസംബന്ധിച്ച് സ്കൂളിന്റെ മാനേജിംഗ് ട്രസ്റിയായ മുന്‍ അക്കൗണ്ടന്റ് ജനറല്‍ ജെയിംസ് ജോസഫിനെതിരെ അല്‍ഫോണ്‍സ് കണ്ണന്താനം കേസ് നല്‍കിയിട്ടുണ്ട്. ജെയിംസ് ജോസഫ് കണ്ണന്താനത്തിനെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ഡിസംബര്‍ 19ന് നിക്ഷേപകരുമായി ചര്‍ച്ച നടത്തുന്നതിന് ട്രസ്റ് അംഗങ്ങള്‍ യുഎഇയിലേക്ക് പോവും.












Click it and Unblock the Notifications