കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരേന്ത്യയിലെ തിരിച്ചടി ഐയുടെ പിടിവള്ളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എലിസബത്ത് മാമ്മന്‍ വിജയിച്ചതോടെ ഇനി ഐ ഗ്രൂപ്പിന് ഒരു പിടിവള്ളിയേ ഉള്ളൂ- ഉത്തരേന്ത്യയിലെ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനേറ്റ പരാജയം.

ഇനി വിലപേശലിന് കോണ്‍ഗ്രസിന്റെ ഈ തോല്‍വി ചൂണ്ടിക്കാട്ടാനായിരിക്കും ഐ ഗ്രൂപ്പിന്റെ ശ്രമം. കേരളത്തില്‍ കരുണാകരപക്ഷത്തെ വെറുപ്പിച്ചാല്‍ കോണ്‍ഗ്രസ് കൂടുതല്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും ഐ ഗ്രൂപ്പ് ഹൈക്കമാന്റിനെ ധരിപ്പിയ്ക്കാന്‍ ശ്രമിയ്ക്കും.

കഴിഞ്ഞ തവണ 10,000ല്‍പ്പരം വോട്ടുകള്‍ക്ക് വിജയിച്ച മാമ്മന്‍മത്തായിയെ അപേക്ഷിച്ച് എലിസബത്ത് മാമ്മന് ലഭിച്ചത് വെറും 4,669 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ്. ഭൂരിപക്ഷം പകുതിയോളം കുറഞ്ഞതിന് പിന്നില്‍ ഐ ഗ്രൂപ്പിന്റെ ശക്തിയാണെന്നും ഹൈക്കമാന്റിനെ ബോധ്യപ്പെടുത്താന്‍ കരുണാകരനും കൂട്ടരും ശ്രമിയ്ക്കും. ഇതുവഴി സോണിയയില്‍ നിന്ന് ദയ നേടാനായിരിക്കും ഐ ഗ്രൂപ്പ് നീക്കം.

ഈ തന്ത്രങ്ങള്‍ വിജയിച്ചാല്‍ ശക്തമായ നടപടികളില്‍ നിന്ന് തല്ക്കാലം തലയൂരാനും അതുവഴി മുഖം രക്ഷിയ്ക്കാനും കഴിയുമെന്നും ഐ ഗ്രൂപ്പ് കണക്കുകൂട്ടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X