ജാനുവിന്റെ പാര്‍ട്ടി ഫെബ്രുവരിയില്‍
തിരുവനന്തപുരം: ആദിവാസി നേതാവ് സി കെ ജാനുവും സംഘവും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിയ്ക്കുന്നു. ഈ പുതിയ പാര്‍ട്ടി 2004 ഫെബ്രുവരി 19 ന് നിലവില്‍ വരും. ആദിവാസി ഗോത്രമഹാസഭ അദ്ധ്യക്ഷ സി കെ. ജാനുവും ദലിത് സമരസമിതി കണ്‍വീനര്‍ എം. ഗീതാനന്ദനും വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
മുത്തങ്ങ വെടിവയ്പിന്റെ ഒന്നാം വാര്‍ഷീക ദിവസമാണ് ഫെബ്രുവരി 19. അതാണ് പാര്‍ട്ടി രൂപീകരിയ്ക്കാന്‍ ആ ദിവസം തിരഞ്ഞെടുത്തത്. എറണാകുളം ടൗണ്‍ഹാളിലായിരിയ്ക്കും പാര്‍ട്ടി രൂപീകരണ യോഗം നടക്കുക. ഈ യോഗത്തില്‍ സാഹിത്യകാരി അരുന്ധതി റോയും പങ്കെടുക്കുന്നുണ്ട്. ഇതിന്റെ മുന്നോടിയായി 2004 ജനുവരി അഞ്ചിന് കാസര്‍കോട്ട് നിന്ന് ജാനുവിന്റെ നേതൃത്ത്വത്തില്‍ രവോത്ഥാന വിളംബരയാത്ര തുടങ്ങും.
പാര്‍ട്ടി ആദിവാസികള്‍ക്ക് മാത്രമായിട്ടുള്ളതായിരിയ്ക്കില്ല. പരമ്പരാഗത മേഖലയില്‍ ജോലിചെയ്യുന്നവരും കര്‍ഷകരും തൊഴിലാളികളും പാര്‍ട്ടിയില്‍ ഉണ്ടാവുമെന്നും ഗീതാനന്ദന്‍ പറഞ്ഞു.












Click it and Unblock the Notifications