കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട് കമ്മീഷന്‍ തെളിവെടുപ്പു തുടങ്ങി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്റെ തെളിവെടുപ്പ് ഡിസംബര്‍ നാല് വ്യാഴാഴ്ച ആരംഭിച്ചു.

കമ്മിഷന്റെ സിറ്റിംഗിന് ജില്ലാ ഭരണകൂടത്തെയോ പോലീസിനെയോ പ്രതിനിധീകരിച്ച് ആരും എത്താതിരുന്നതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും കമ്മീഷന്‍ നോട്ടീസയച്ചു. ഈ മാസം 19ന് നടക്കുന്ന സിറ്റിങ്ങില്‍ ഹാജരാകണമെന്നു കാണിച്ചാണ് നോട്ടീസ്. സിറ്റിംഗ് നടക്കുന്നതായി അറിഞ്ഞിട്ടും ഇവര്‍ എത്തിയില്ലെന്നാണ് കമ്മിഷന്റെ നിഗമനം. ഒമ്പതു സംഘടനകള്‍ക്ക് വേണ്ടി വക്കീലന്മാര്‍ ഹാജരായി.

മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി തോമസ് പി. ജോസഫാണ് ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന്‍. കോഴിക്കോട് കോടതിവളപ്പിലെ ലക്ഷദ്വീപ് കോടതി മന്ദിരമാണ് കമ്മീഷന്റെ താല്‍ക്കാലിക ഓഫീസ്. തപാല്‍മാര്‍ഗവും അല്ലാതെയും നാല്‍പതോളം സംഘടനകളോ വ്യക്തികളോ കമ്മീഷനു വിശദീകരണം നല്‍കിയിരുന്നു. ഇതില്‍ ഹിന്ദു ഐക്യവേദി, അരയസമാജം, വിശ്വഹിന്ദു പരിഷത്ത്, ജനതാദള്‍ ജില്ലാ കമ്മിറ്റി, മാറാട് ഹെല്‍പ്പ്ലൈന്‍ ക്യാമ്പ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍, മത്സ്യപ്രവര്‍ത്തക സംഘം, എന്‍.ഡി.എഫ്. സംസ്ഥാനക്കമ്മിറ്റി, കേരള വിമന്‍സ് ണ്ട് എന്നിവയ്ക്കുവേണ്ടിയും പുത്തന്‍പീടിയേക്കല്‍ ബീരാന്‍കോയ, സീമാമുന്റകത്ത് അബൂബക്കര്‍ എന്നിവര്‍ക്കുവേണ്ടിയും അഭിഭാഷകര്‍ ഹാജരായി തെളിവുനല്‍കി.

കമ്മീഷന്റെ അന്വേഷണത്തെ സഹായിക്കാന്‍ കസബ സി.ഐ. പി.പി. ഉണ്ണികൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ രേഖകള്‍ കണ്ടെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരിക്കും. മൂന്നു മാസത്തിനകം സി.ഐ. കമ്മീഷന് റിപ്പോര്‍ട്ടു നല്‍കണം. അഡ്വ. പി.വി. ഹരിയാണ് കമ്മീഷനെ സഹായിക്കാന്‍ ചുമതലപ്പെട്ട അഭിഭാഷകന്‍.

ജനവരി ആദ്യവാരം മുതല്‍ ആഴ്ചയില്‍ രണ്ടു ദിവസമെന്ന നിലയില്‍ കമ്മീഷന്‍ തെളിവെടുപ്പാരംഭിക്കും. കൂട്ടക്കൊല നടന്ന സ്ഥലവും പരിസരവും കമ്മീഷന്‍ സന്ദര്‍ശിക്കുന്നുമുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X