മാണിയുടെ ആരോപണം ശരിയല്ലെന്ന് ജേക്കബ്
തിരുവനന്തപുരം: പിന്നില്‍ നിന്ന് കുത്തിയ ചില ഘടക കക്ഷികള്‍ക്ക് പാഠമാണ് തിരുവല്ല ഉപതിരഞ്ഞെടുപ്പ് ഫലമെന്ന കെ. എം. മാണിയുടെ പ്രസ്താവന ശരിയല്ലെന്ന് മന്ത്രി ടി. എം. ജേക്കബ് പറഞ്ഞു.
തിരുവല്ലയില്‍ യുഡിഎഫിലെ എല്ലാ ഘടകകക്ഷികളും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചെയ്യാവുന്ന സഹായം തിരുവല്ലയില്‍ ചെയ്തുകൊടുത്തിട്ടുണ്ട്. അക്കാര്യം മുഖ്യമന്ത്രി എ. കെ. ആന്റണിക്കും കെ. എം. മാണിക്കും അറിയാം.
തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഓരോരുത്തര്‍ക്കും ഓരോ തരം വിശദീകരണമുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications