ചെച്നിയയില്‍ തീവണ്ടിയില്‍ സ്ഫോടനം: 36 മരണം
മോസ്കോ: റഷ്യയിലെ ചെച്നിയയില്‍ സ്ഫോടനത്തില്‍ തീവണ്ടി തകര്‍ന്ന് 36 പേര്‍ മരിച്ചു. ചാവേര്‍ ബോംബ് സ്ഫോടനമാണ് അപകടത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
150ല്‍ ഏറെ പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റു. ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. യെസ്സെന്തുകി റെയില്‍വെ സ്റേഷന് പുറത്തു വെച്ചാണ് സ്ഫോടനമുണ്ടായത്. തീവണ്ടിയില്‍ നിറയെ വിദ്യാര്‍ഥികളായിരുന്നു.
സ്ഫോടകവസ്തുക്കളുമായി തീവണ്ടിയില്‍ കയറിയ ഒരു സ്ത്രീയാണ് ചാവേറെന്നാണ് സംശയിക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തി. അതേ സമയം സീറ്റിനടിയില്‍ വച്ച സ്ഫോടകവസ്തുക്കള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചതാവാനും സാധ്യതയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയതായി ഫസ്റ് ചാനല്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്ഫോടനത്തില്‍ തീവണ്ടിയുടെ രണ്ടാമത്തെ കാരിയേജ് രണ്ട് കഷ്ണങ്ങളായി. ഞായറാഴ്ച നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് തടസപ്പെടുത്താന്‍ വേണ്ടിയാണ് ചാവേര്‍ ആക്രമണം ഉണ്ടായതെന്നാണ് അധികൃതരുടെ നിഗമനം.












Click it and Unblock the Notifications