ബിജെപി പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കും
കോഴിക്കോട്: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ വന്‍വിജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാനത്ത് പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
വാജ്പേയി സര്‍ക്കാരിന്റെ വികസന അജണ്ടയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി പുതിയ തന്ത്രങ്ങള്‍ ആവിഷ്കരിക്കും. ഡിസംബര്‍ ആറ് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയരാഷ്ട്രീയത്തിന് അനുസൃതമായി കേരളവും മാറേണ്ട സമയമായിരിക്കുന്നു. ബിജെപിയെ കേരളം സ്വീകരിക്കേണ്ട ഒരു സാഹചര്യമാണ് ഇപ്പോള്‍ ഒരുങ്ങിയിരിക്കുന്നത്.
തിരുവല്ലയില്‍ തങ്ങളുടെ വോട്ട് നിലനിര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിട്ടുണ്ട്. ഗ്രൂപ്പ് വഴക്ക് മൂര്‍ച്ചിച്ചുനില്‍ക്കുന്ന കോണ്‍ഗ്രസിലെ ഒരു വിഭാഗത്തോടും ബിജെപിക്ക് താത്പര്യമില്ലെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications