തിരുവല്ലയിലെ വിജയം നേട്ടം: കാര്‍ത്തികേയന്‍
തിരുവനന്തപുരം: തിരുവല്ല ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിനെതിരെ സംസാരിക്കുന്നത് കോണ്‍ഗ്രസിലെ എത്ര ഉന്നതരായിരുന്നാലും അത് വഞ്ചനാപരമാമെന്ന് മന്ത്രി ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
ഡിസംബര്‍ ആറ് ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തികേയന്‍.
എറണാകുളം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാണെന്ന് പറഞ്ഞവര്‍ തിരുവല്ലയില്‍ നടന്നത് വെറും ഉപതിരഞ്ഞെടുപ്പ് മാത്രമാണെന്ന് ഇപ്പോള്‍ പറയുന്നത് ഇരട്ടത്താപ്പാണ്.
പ്രതിസന്ധിയ്ക്കിടയിലും ഭൂരിപക്ഷം കുറഞ്ഞെങ്കിലും തിരുവല്ലയിലെ വിജയം നേടാനായത് യുഡിഎഫിന്റെ നേട്ടമാണെന്ന് കാര്‍ത്തികേയന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications