കാസര്‍കോട്ട് ഹര്‍ത്താല്‍ ഭാഗികം
കാസര്‍കോട്: ബാബറി മസ്ജിദ് പൊളിച്ചതിന്റെ പതിനൊന്നാം വാര്‍ഷീക ദിവസമായ 2003 ഡിസംബര്‍ ആറിന് കാസര്‍കോട് നടന്ന ഹര്‍ത്താല്‍ ഭാഗികമായിരുന്നു.
ആരുടേയും ആഹ്വാനം ഇല്ലാതെയാണ് കാസര്‍കോട്ട് ഹര്‍ത്താല്‍ നടന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. സര്‍ക്കാര്‍ വാഹനങ്ങലും റോഡിലുണ്ടായിരുന്നില്ല.
കാസര്‍കോടിന്റെ വടക്ക് ഭാഗത്ത് മാത്രമാണ് ഹര്‍ത്താല്‍ പ്രതീതി ഉണ്ടായത്. ഇവിടെ കടകള്‍ അടഞ്ഞ് കിടന്നു. റോഡില്‍ വാഹനങ്ങള്‍ ഉണ്ടായിരുന്നില്ല.
മഞ്ചേശ്വരം, മേലാപറമ്പ്, കുനിയ എന്നിവിടങ്ങളില്‍ റോഡിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. ഹിന്ദു ദിനപത്രവുമായി എത്തിയ വാഹനത്തിന് നേരെയും കല്ലേറുണ്ടായി. മംഗലാപുരത്തിനടുത്താണ് ഈ ആക്രമണം നടന്നത്.












Click it and Unblock the Notifications