മാറാട്: സി ബി ഐ അന്വേഷണത്തിന് അന്ത്യശാസനം
തിരുവനന്തപുരം: മാറാട് കൂട്ടക്കൊലയെക്കുറിച്ച് സി.ബി.ഐ. അന്വേഷണം ഏര്‍പ്പെടുത്തുന്നതിനുള്ള തീരുമാനം അടുത്ത മന്ത്രിസഭായോഗത്തില്‍ കൈക്കൊള്ളണമെന്ന് ഹിന്ദു ഐക്യവേദിയുടെ അന്ത്യശാസനം.
അല്ലാത്തപക്ഷം മാറാട് പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സി ബി ഐ അന്വേഷണം നടത്താമെന്ന സര്‍ക്കാരിന്റെ ഉറപ്പിന്മേലാണ് മാറാട് പ്രദേശത്ത് മുസ്ലിംങ്ങളെ പുനരധിവസിപ്പിയ്ക്കാന്‍ ഹിന്ദു ഐക്യവേദി സമ്മതിച്ചത്. എന്നാല്‍ അത് കഴിഞ്ഞിട്ട് ഒരുമാസം കടന്നുപോയി. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ സര്‍ക്കാര്‍ എടുത്തിട്ടില്ല.
അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം കിട്ടിയില്ലെന്ന കാരണംപറഞ്ഞ് സി.ബി.ഐ. അന്വേഷണത്തിനുള്ള നടപടികള്‍ സര്‍ക്കാര്‍ വൈകിപ്പിക്കുകയാണ്.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിട്ടാണ് കേസിലെ പ്രതിയായ കൊലചെയ്യപ്പെട്ട അഷറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications