മുരളിയെ മാറ്റാന്‍ സോണിയയോട് ആവശ്യപ്പെട്ടു
ദില്ലി: കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് കെ. മുരളീധരനെ നീക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ട് ആവശ്യപ്പെട്ടു.
ഡിസംബര്‍ ആറ് ശനിയാഴ്ചയാണ് സോണിയയുമായി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തിയത്. സംഘടനാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങളില്‍ കരുണാകര വിരുദ്ധര്‍ നടത്തിയ വിട്ടുവീഴ്ചകള്‍ പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടി സോണിയയ്ക്ക് നല്‍കി.
മുരളീധരന്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മുരളിയുടെ നേതൃത്വത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ടുപോവാനാവില്ലെന്നും ഉമ്മന്‍ചാണ്ടി സോണിയയെ ധരിപ്പിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്റ് രൂപീകരിച്ച അച്ചടക്ക സമിതി ചര്‍ച്ചകള്‍ തുടരുകയാണ്. ശനിയാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണിയുമായി അച്ചടക്ക സമിതി ചര്‍ച്ച നടത്തും. ആന്റണിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം കെ. മുരളീധരനുമായി ചര്‍ച്ച നടത്തുമെന്ന് കരുതുന്നു.
കഴിഞ്ഞ ദിവസം കരുണാകര വിരുദ്ധ വിഭാഗം നേതാക്കള്‍ക്ക് പുറമെ ഐ ഗ്രൂപ്പ് നേതാക്കളായ വി. എസ്. ശിവകുമാര്‍ എംപി, പി. സി. ചാക്കോ എന്നിവരുമായും അച്ചടക്ക സമിതി ചര്‍ച്ച നടത്തിയിരുന്നു.












Click it and Unblock the Notifications