ദുബായില്‍ ബ്യൂട്ടി സലൂണുകള്‍ക്ക് നിയന്ത്രണം
ദുബായ്: ദുബായില്‍ പെരുകിവരുന്ന ബ്യൂട്ടി സലൂണുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ ദുബായ് മുനിസിപ്പാലിറ്റി ചട്ടങ്ങള്‍ കൊണ്ടുവരുന്നു.
വാക്സിംഗ്, ഹെയര്‍ ഡ്രെസ്സിംഗ്, കളറിംഗ് തുടങ്ങിയവ ചെയ്യുന്ന സ്ഥാപനങ്ങളെ മാത്രമേ ബ്യൂട്ടി സലൂണുകള്‍ എന്ന് വിളിക്കാവൂ.
ശരീര സൗന്ദര്യം കൂട്ടാനായി കായിക സംവിധാനങ്ങളും മറ്റ് സൗകര്യങ്ങളും ഉള്ള കേന്ദ്രങ്ങളെ ബ്യൂട്ടു സലൂണുകള്‍ക്ക് ബ്യൂട്ടി സലൂണുകള്‍ എന്ന് പേര് നല്കാന് പാടില്ലെന്ന് പുതിയ നിയമം അനുശാസിയ്ക്കുന്നു. സ്പെഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ എന്നാണ് ഇവയെ വിളിക്കേണ്ടത്.
സ്പെഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്ററുകള്‍ക്ക് അധികൃതരില്‍ നിന്ന് ലൈസന്‍സ് കിട്ടിയിരിക്കണം. ഇവയിലെ ഓരോ ഉപകരണത്തിനും ആരോഗ്യവകുപ്പ് പരിശോധിച്ച് അനുമതി നല്‍കിയിരിക്കണം.
സ്പെഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്ററുകളില്‍ പ്രത്യേക മുറികളുണ്ടാവണം. പരസ്യത്തിനും ആരോഗ്യവകുപ്പിന്റെ അനുമതിയുണ്ടാവണം.