രമണ്‍സിങ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി അധികാരമേറ്റു
റായ്പൂര്‍: ഛത്തിസ്ഗഡ് മുഖ്യമന്ത്രിയായി രമണ്‍സിങ്ങ് സത്യപ്രതിജ്ഞ ചെയ്തു. ഛത്തീസ് ഗഡിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയാണ് രമണ്‍സിങ്ങ്. ആയുര്‍വേദ ഡോക്ടറാണ് രമണ്‍ സിങ്. തുടര്‍ന്ന് വൈദ്യ ജോലി ഉപേക്ഷിച്ച് മുഴുനേര രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയായിരുന്നു.
ഗവര്‍ണര്‍ ലഫ്. ജനറല്‍ കെ.എം. സേത്ത് മുമ്പാകെയാണ് സിങ്ങ് സത്യപ്രതിജ്ഞ ചെയ്തത്. ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, ബി ജെ പി അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡു എന്നിവരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും സത്യപ്രതിജ്ഞാച്ചടങ്ങിനെത്തിയിരുന്നു.
90 അംഗ നിയമസഭയില്‍ 50 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്.
മുഖ്യമന്ത്രിയായെങ്കിലും രമണ്‍ സിങ് ഇപ്പോള്‍ എം. എല്‍. എ അല്ല. അടുത്ത ആറ് മാസത്തിനുള്ളില്‍ ഇദ്ദേഹത്തിന് ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം. എല്‍. എ ആകേണ്ടതുണ്ട്.












Click it and Unblock the Notifications