അജിത് ജോഗി ടേപ്പ് കേസ് സി ബി ഐയ്ക്ക്
റായ്പൂര്‍: അജിത് ജോഗി കൈക്കൂലി കേസ് സി ബി ഐ അന്വേഷിയ്ക്കും. ഛത്തീസ്ഗഡിലെ രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ക്ക് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി കൈക്കൂലി നല്‍കി എന്നതാണ് കേസ്.
സംസ്ഥാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റ രമണ്‍ സിങ്ങാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതായി അറിയിച്ചത്. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ രമണ്‍ സിംഹ് ആദ്യം ചെയ്ത നടപടിയാണ് ഈ സി ബി ഐ അന്വേഷണത്തിനുള്ള തീരുമാനം.
ഡിസംബര്‍ ആറ് ശനിയാഴ്ച രാത്രിയാണ് ജോഗിക്കെതിരെ ആരോപണവുമായി കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെയ്റ്റ്വി രംഗത്തെത്തിയത്. കൈക്കൂലി നല്‍കിയ തുകയും ജോഗിക്കെതിരായ മറ്റ് തെളിവുകളും അദ്ദേഹം ഹാജരാക്കിയിരുന്നു. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ജോഗിയെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
ബി.ജെ.പി മന്ത്രിസഭ ഛത്തീസ്ഗഡില്‍ അധികാരമേറ്റാല്‍ ഉടന്‍ ജോഗിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ജെയ്റ്റലി വ്യക്തമാക്കിയിരുന്നു. കൈക്കൂലി നല്‍കിയ സാഹചര്യവും പണത്തിന്റെ ഉറവിടവും ആയിരിയ്ക്കും പ്രധാനമായും സി ബി ഐ അന്വേഷിയ്ക്കുക.
ബി.ജെ.പി നേതാവ് ദിലീപ് സിങ്ങ് ജുദേവിനെതിരായ കൈക്കൂലി ആരോപണവും ഇപ്പോള്‍ സി.ബി.ഐ അന്വേഷണത്തിലാണ്.












Click it and Unblock the Notifications