അജിത് ജോഗിക്ക് കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഷന്‍
റായ്പൂര്‍: ഛത്തീസ്ഗഡിലെ രണ്ട് ബിജെപി എംഎല്‍എമാര്‍ക്ക് പാര്‍ട്ടി പിളര്‍ത്താന്‍ പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് ഛത്തീസ്ഗഡില്‍ സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി അജിത് ജോഗിയെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്തു.
രണ്ട് ബിജെപി എംഎല്‍എമാര്‍ക്ക് ജോഗി പണം വാഗ്ദാനം ചെയ്യുന്ന സംഭാഷണങ്ങളടങ്ങിയ വീഡിയോ ടേപ്പ് ബിജെപി നേതാവും കേന്ദ്രനിയമമന്ത്രിയുമായ അരുണ്‍ ജെറ്റ്ലി ഡിസംബര്‍ ആറ് ശനിയാഴ്ച രാത്രി വൈകി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തുവിട്ടതിനെ തുടര്‍ന്നാണ് ജോഗിയെ സസ്പെന്റ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണിയാണ് സസ്പെന്‍ഷന്‍ തീരുമാനം അറിയിച്ചത്.
ഛത്തീസ്ഗഡില്‍ ബിജെപി മന്ത്രിസഭ രൂപീകരിക്കുന്നത് തടയുന്നതിനായി ബിജെപിയില്‍ നിന്ന് പിളര്‍ന്ന് പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കാന്‍ വേണ്ടിയാണ് ജോഗി കോഴ് വാഗ്ദാനം ചെയ്തതെന്നാണ് ആരോപണം. ജോഗി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
വീരേന്ദ്ര പാണ്ഡെ, കാശ്യപ് എന്നീ എംഎല്‍എമാര്‍ക്ക് 25 ലക്ഷം രൂപ വീതമാണ് ജോഗി നല്‍കിയതെന്ന് ജെറ്റ്ലി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ഈ പണം പ്രദര്‍ശിപ്പിച്ചു. ജോഗിയും അദ്ദേഹത്തിന്റെ പുത്രനും കോണ്‍ഗ്രസ് എംപിയുമായ കുന്തെയുമാണ് പണവുമായി എംഎല്‍എമാരെ സമീപിച്ചതെന്ന് ജെറ്റ്ലി പറഞ്ഞു.












Click it and Unblock the Notifications