Get Updates
Get notified of breaking news, exclusive insights, and must-see stories!

എയ്ഡ്സ്: മൃതദേഹം സംസ്കരിക്കാന്‍ സര്‍ക്കുലര്‍

കൊച്ചി: എയ്ഡസ് രോഗികളുടെ മൃതദേഹം ആചാരപ്രകാരം സംസ്കാരിക്കാന്‍ അനുവദിക്കണമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളിലെ എല്ലാ പള്ളികളോടും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെടും.

ആര്‍ച്ച് ബിഷപ്പ് വര്‍ക്കി കര്‍ദിനാള്‍ വിതയത്തില്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കുമെന്ന് സീറോ മലബാര്‍ സഭ വക്താവ് ഫാ. പോള്‍ തേലക്കാട്ട് അറിയിച്ചു.

അങ്കമാലിക്ക് സമീപമുള്ള എലവൂര്‍ ഇടവകയില്‍ ഒരു എയ്ഡ്ഡ്സ് രോഗിയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ സംസ്കരിക്കാന്‍ അനുവദിക്കാതിരുന്ന സംഭവത്തെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത്.

മുരിങ്ങൂരിലെ ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ ഡിസംബര്‍ ഒന്നിന് മരിച്ച എയ്ഡ്സ് രോഗിയായ യുവാവിന്റെ മൃതദേഹം സംസ്കരിക്കുന്നതാണ് തടയപ്പെട്ടത്. തുടര്‍ന്ന് സംസ്കാരം പ്രത്യേകമായി നടത്തി. ശവസംസ്കാര ചടങ്ങുകളൊന്നും നടത്തിയില്ല.

ഈ സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതെന്ന് ഫാ. പോള്‍ തേലക്കാട്ട് അറിയിച്ചു. എയ്ഡ്സ് മൂലം മരിക്കുന്നത് പാപമല്ല എന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കും. എച്ച്ഐവി ബാധയുള്ള രോഗിയുടെ മൃതദേഹത്തില്‍ നിന്നും എയ്ഡ്സ് പകരില്ലെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വേണ്ട മുന്‍കരുതലുകളെടുത്ത ശേഷം എയ്ഡ്സ് രോഗിയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ തന്നെ സംസ്കരിക്കാവുന്നതാണെന്നും സര്‍ക്കുലറില്‍ വിശദീകരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+