പ്രവര്‍ത്തക സമിതി: കരുണാകരന്‍ മടങ്ങി
ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കേരളത്തിലെ പ്രശ്നം ചര്‍ച്ച ചെയ്തില്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
ഡിസംബര്‍ ഏഴ് ഞായറാഴ്ച പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.
യോഗത്തില്‍ പങ്കെടുത്തെങ്കിലും പെട്ടെന്നു തന്നെ കരുണാകരന്‍ മടങ്ങി. രാവിലെ 11 മണിയോടെയാണ് യോഗം തുടങ്ങിയത്. ഒരു മണിക്കൂര്‍ മാത്രമേ കരുണാകരന്‍ യോഗത്തിലുണ്ടായിരുന്നുള്ളൂ.
പ്രവര്‍ത്തക സമിതിയിലെ എല്ലാ അംഗങ്ങളും പിസിസി പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നടന്ന രാജസ്ഥാന്‍, ദില്ലി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മുന്‍മുഖ്യമന്ത്രിമാരും യോഗത്തിനെത്തിയിട്ടുണ്ട്.
അതേ സമയം കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട ഛത്തീസ് ഗഢ് നേതാവായ അജിത് ജോഗിയെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിച്ചില്ല. ബി ജെ പി എം എല്‍ എ മാര്‍ക്ക് പണം നല്‍കി വശീകരിയ്ക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെ തുടര്‍ന്ന് അജിത് ജോഗിയെ ഡിസംബര്‍ ആറ് ശനിയാഴ്ച രാത്രി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നു.
മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം ആയിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. തിരഞ്ഞെടുപ്പുകളുടെ ചുമതലയുണ്ടായിരുന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരായ അംബികാ സോണിയ്ക്കും അഹമ്മദ് പട്ടേലിനുമെതിരെ രൂക്ഷവിമര്‍ശനം ഉണ്ടായേക്കും.












Click it and Unblock the Notifications