Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം

തിരുവനന്തപുരം: വിവരസാങ്കേതികവിദ്യാ മേഖല തുറന്നുതരുന്ന അവസരങ്ങള്‍ കേരളം പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ വി. രാമചന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് ദശകങ്ങളായി വ്യാവസായിക വികസനത്തെ പ്രതികൂലമായി ബാധിച്ച നിഷേധാത്മക സമീപനം വിവരസാങ്കേതികവിദ്യാ മേഖലയെ ബാധിക്കരുതെന്ന് രാമചന്ദ്രന്‍ ഓര്‍മിപ്പിച്ചു.

സ്വദേശി സയന്‍സ് മൂവ്മെന്റ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാമചന്ദ്രന്‍.

തൊഴില്‍ ചെലവ് കൂടുതലാണെന്നതിനാലാണ് യുഎസില്‍ നിന്നും മറ്റും ഇന്ത്യയിലേക്ക് ഐടി മേഖലയിെല തൊഴിലവസരങ്ങള്‍ ഒഴുകുന്നത്. അതിന്റെ മെച്ചം പ്രയോജനപ്പെടുത്താന്‍ നാം ശ്രമിക്കണം.

വിക്രം സാരാഭായി ബഹിരാകാശ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ബി. എന്‍. സുരേഷ് സെമിനാറില്‍ അധ്യക്ഷത വഹിച്ചു. ഐടി മാധ്യമപ്രവര്‍ത്തകന്‍ ആനന്ദ പാര്‍ഥസാരഥി മുഖ്യപ്രഭാഷണം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+