കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവര്‍ത്തക സമിതി: കരുണാകരന്‍ പങ്കെടുത്തു

  • By Staff
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഡിസംബര്‍ ഏഴ് ഞായറാഴ്ച രാവിലെ 10.30ന് തുടങ്ങി. യോഗത്തില്‍ കെ. കരുണാകരന്‍ പങ്കെടുക്കുന്നുണ്ട്.

ഏറെ നാളുകള്‍ക്ക് ശേഷമാണ് കരുണാകരന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കുന്നത്. പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവാണ് കരുണാകരന്‍.

കരുണാകരനുമായി സോണിയാഗാന്ധി ശനിയാഴ്ച നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹത്തെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ക്ഷണിച്ചിരുന്നു. ആശുപത്രിയില്‍ കഴിയുന്ന കരുണാകരന്റെ ആരോഗ്യനിലയെ കുറിച്ച് അന്വേഷിക്കാനായി ടെലഫോണില്‍ വിളിച്ചപ്പോഴാണ് സോണിയാഗാന്ധി അദ്ദേഹത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചത്.

മുഖ്യമന്ത്രി എ. കെ. ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവി എന്നിവരുയെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയവും അജിത് ജോഗിയ്ക്കെതിരായ കോഴആരോപണവും യോഗത്തില്‍ ചര്‍ച്ചാ വിഷയമാവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X