മുരളീധരന്‍ സോണിയയെ കണ്ടു
ദില്ലി: ഡിസംബര്‍ ആറ് ശനിയാഴ്ച യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി സോണിയയെ കണ്ടതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ. മുരളീധരനും സോണിയയെ സന്ദര്‍ശിച്ചു.
നേതൃമാറ്റം കൊണ്ടുമാത്രം കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനാവുമെന്ന് മുരളി സോണിയയെ അറിയിച്ചു. ആന്റണി മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയാണെങ്കില്‍ താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാമെന്ന് മുരളി വ്യക്തമാക്കി.
എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ച അരമണിക്കൂറോളം നീണ്ടുനിന്നു. കരുണാകര വിഭാഗം നേതാവ് പി. സി. ചാക്കോയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
മുരളിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ഉമ്മന്‍ചാണ്ടി സോണിയയോട് ശനിയാഴ്ച ആവശ്യപ്പെട്ടിരുന്നു.
ശനിയാഴ് മുഖ്യമന്ത്രി എ. കെ. ആന്റണി പ്രണബ് മുക്കര്‍ജിയുടെ വീട്ടിലെത്തി എഐസിസി അച്ചടക്ക സമിതിയുമായി ചര്‍ച്ച നടത്തി.












Click it and Unblock the Notifications