Get Updates
Get notified of breaking news, exclusive insights, and must-see stories!

ബദല്‍ സര്‍ക്കാര്‍: പിന്തണയ്ക്കുമെന്ന് പിണറായി

തിരുവനന്തപുരം: ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടര്‍ന്നും എല്‍ഡിഎഫ് പിന്തുണ നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെ ഭരണമുന്നണിയ്ക്കുള്ളിലും ജനങ്ങള്‍ക്കിടയിലും പൊതുവികാരം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസിലെ ഒരു വിഭാഗം ആന്റണി സര്‍ക്കാരിനെതിരായ നീക്കം തുടരുകയാണ്. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിയുമെങ്കില്‍ എല്‍ഡിഎഫ് അതിന് പിന്തുണ നല്‍കും.

ഡിസംബര്‍ ആറ് ശനിയാഴ്ച സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

തിരുവല്ല ഉപതിരഞ്ഞെടുപ്പില്‍ ആന്റണിയുടെ പേരില്‍ സാമുദായിക വികാരം ഉയര്‍ത്താന്‍ യുഡിഎഫ് ശ്രമിച്ചിരുന്നു. എന്നിട്ടും തിരുവല്ലയില്‍ എല്‍ഡിഎഫ് വോട്ട് നാല് ശതമാനം കൂടി. ഉപതിരഞ്ഞെടുപ്പ് വിജയത്തില്‍ യുഡിഎഫിന് ആഹ്ലാദിക്കാന്‍ വകയില്ല.

ജനവരി ഒന്ന് മുതല്‍ 10 വരെ ആന്റണി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് പദയാത്രകള്‍ സംഘടിപ്പിക്കും. ജനവരി 12ന് സെക്രട്ടറിയേറ്റും ജില്ലാ കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും ഉപരോധിക്കും- പിണറായി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+