പത്തനംതിട്ടയില്‍ പോളിയോ ബാധ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഒരു കുട്ടിയ്ക്ക് പോളിയോ ബാധിച്ചെന്ന് സംശയിക്കുന്നു.
ഇരവണിലെ ലാല്‍ഭവനിലെ നന്ദലാലിന്റെ മകള്‍ അഞ്ജുലാലി (എട്ടര) നാണ് പോളിയോ ബാധിച്ചതായി സംശയിക്കുന്നത്. കടുത്ത പനിയെയും ശരീര വേദനയെയും തുടര്‍ന്ന് കുട്ടിയുടെ ശരീരത്തിന് ഭാഗികമായി ശേഷി നഷ്ടപ്പെട്ടു. നടക്കാനുള്ള ശേഷി നഷ്ടപ്പെട്ട അഞ്ജു ഇപ്പോള്‍ കിടപ്പിലാണ്.
രോഗം സംബന്ധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ ലാബ് റിപ്പോര്‍ട്ട് ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. ദാമോദരന്‍ പറഞ്ഞു. വെള്ളവും പരിശോധിക്കാന്‍ അയച്ചിട്ടുണ്ട്. പോളിയോ ബാധയുണ്ടാവുന്നത് വെള്ളത്തില്‍ നിന്നാണ്.
കഴിഞ്ഞ ഏഴ് വര്‍ഷം പത്തനംതിട്ട ജില്ലിയില്‍ പോളിയോ ബാധ ഉണ്ടായിട്ടില്ല. മുന്‍കരുതലെന്ന നിലയില്‍ ഇരവണിലെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ക്കെല്ലാം പോളിയോ വാക്സിന്‍ നല്‍കുന്നുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വൈദ്യസംഘം ഇരവണില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. 2070 വീടുകളില്‍ സംഘം പരിശോധന നടത്തി.












Click it and Unblock the Notifications