Get Updates
Get notified of breaking news, exclusive insights, and must-see stories!

മിസ് അയര്‍ലണ്ട് ലോകസുന്ദരിയായി

സാന്യ, ചൈന: പത്തൊമ്പത് കാരിയായ മിസ് അയര്‍ലണ്ട് റോസന്ന ഡേവിനസന്‍ ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു.

തെക്കന്‍ ചൈനയിലെ ഹൈനാന്‍ ദ്വീപിലെ സാന്യ എന്ന തുറമുഖ പട്ടണത്തില്‍ നടന്ന മത്സരത്തിലാണ് റോസന്ന ലോക സുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത്. മിസ് കാനഡയായ നസാനിന്‍ അഫ്ഷിന്‍ ജാം ആണ് രണ്ടാം സ്ഥാനം നേടിയത്. മിസ് ചൈന ആയ ഗുവാന്‍ ക്വി മൂന്നാം സ്ഥാനത്ത് എത്തി.

അവസാനത്തെ അഞ്ച് പേരില്‍ വരെ ഇന്ത്യക്കാരിയായ അമി വാഷി എത്തിയിരുന്നു. എങ്കിലും ലോക സുന്ദരി പട്ടം നേടാനായില്ല.

തിളങ്ങുന്ന പിങ്ക് വസ്ത്രമണിഞ്ഞ് വന്ന റോസന്ന മത്സരത്തിലുടനീളം മികവ് പുലര്‍ത്തി. ഒട്ടും കൂസലില്ലാതെ ചോദ്യങ്ങളെ നേരിട്ട റോസന്ന വിജയി ആയതോടെ സദസ്സിനെ അഭിവാദ്യം ചെയ്തു. അയര്‍ലണ്ടിലെ ഡബ്ലിന്‍ പട്ടണത്തിലെ എനിസ്കെറി പ്രദേശത്ത് നിന്ന് എത്തിയ റോസന്ന കോളെജ് വിദ്യാര്‍ത്ഥിനിയാണ്. കോളെജില്‍ നിന്ന് അവധി വാങ്ങിയാണ് ചൈനയില്‍ ലോക സുന്ദരി പട്ടത്തിനായി റോസന്ന എത്തിയത്. റോസന്നയുടെ അച്ഛന്‍ പാട്ട് കാരനായ ക്രിസ് ഡി ബര്‍ഗ് ആണ്.

106 പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. ചൈനയില്‍ ഇതാദ്യമായാണ് ലോക സുന്ദരി മത്സരം നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+