Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരിച്ചെത്തുന്ന വിദേശ മലയാളി: ശില്പശാല നാളെ

കൊച്ചി: വിദേശത്തു നിന്ന് മടങ്ങിയെത്തുന്നവര്‍ വാണിജ്യ സംരംഭം നടത്തുന്നതു സംബന്ധിച്ച് ഇന്‍സ്റിറ്റ്യൂട്ട് ഒഫ് സ്മോള്‍ എന്റര്‍പ്രൈസ് ആന്റ് ഡെവലപ്മെന്റ് (ഐഎസ്ഇഡി)യും എല്‍എല്‍ഒയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ശില്പശാല ഡിസംബര്‍ ഒമ്പത്, 10 തീയതികളില്‍ കൊച്ചിയില്‍ നടക്കും.

ഐഎസ്ഇഡിയും ഐഎല്‍ഒയും ചേര്‍ന്ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവരും വാണിജ്യ സംരംഭ വികസനവും എന്ന വിഷയത്തില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ ശില്പശാല സംഘടിപ്പിക്കുന്നത്.

ശില്പശാലയില്‍ പഠനറിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യപ്പെടും. വിദേശത്ത് നിന്ന് മടങ്ങിയെത്തിയവര്‍ കൂടാതെ ധനകാര്യ സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രതിനിധികളും ശില്പശാലയില്‍ പങ്കെടുക്കും.

ഗള്‍ഫില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും 5,43,700 മലയാളികള്‍ മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് കണക്കെന്ന് ഐഎസ്ഇഡി ഡയറക്ടര്‍ ഡോ. പി. എം. മാത്യു പറഞ്ഞു. ഇവരില്‍ ഒരു വിഭാഗത്തെയെങ്കിലും വാണിജ്യ സംരംഭ രംഗത്തേക്ക് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം. വാണിജ്യ സംരംഭത്തിന്റെ വിവിധ സാധ്യതകള്‍ ശില്പശാലയില്‍ ചര്‍ച്ച ചെയ്യും.

ആസൂത്രണ കമ്മിഷന്‍, റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ, വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പുക എന്നിവയുടെ സഹകണം പ്രതീക്ഷിക്കുന്നുണ്ടെന്ന് പി. എം. മാത്യു പറഞ്ഞു.

ഐഎല്‍ഒ ദക്ഷിണേഷ്യാ ഡയറക്ടര്‍ ഹെര്‍മന്‍ വാന്‍ ഡെര്‍ ലോന്‍, ആസൂത്രണ കമ്മിഷന്‍ അംഗം ഡോ. എസ്. പി. ഗുപ്ത തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുക്കും. പ്രവാസികാര്യമന്ത്രി എം. എം. ഹസ്സന്‍ ശില്പശാല ഉദ്ഘാടനം ചെയ്യും. ആസൂത്രണ കമ്മിഷന്‍ അംഗം സി. പി. ജോണ്‍ അധ്യക്ഷത വഹിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+