Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചു

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ പിസിസി പ്രസിഡന്റുമാരും എഐസിസി ജനറല്‍ സെക്രട്ടറി അംബികാ സോണിയും രാജി വച്ചു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം രാജി സ്വീകരിച്ചിട്ടില്ല. അതേ സമയം പരാജയത്തിന്റെ ഉത്തരവാദിത്തം താനുള്‍പ്പെടെയുള്ള നേതാക്കള്‍ ഏറ്റെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി അറിയിച്ചു. എഐസിസി അഴിച്ചുപണിയുന്ന കാര്യം ആലോചിക്കുമെന്നും അവര്‍ വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതിനാലാണ് മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതെന്ന് പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.

ഛത്തീസ്ഗഡില്‍ ബിജെപി എംഎല്‍എമാര്‍ക്ക് കോഴ നല്‍കി സ്വാധീനിക്കാന്‍ അജിത് ജോഗി ശ്രമിച്ചുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. മന്‍മോഹന്‍സിംഗ്, അഹമ്മദ് പട്ടേല്‍, പ്രണബ് മുക്കര്‍ജി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

ലോക്സഭാ തിരഞ്ഞെടുപ്പിന് തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെട്ട സമിതി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് എസ്. ജയപാല്‍റെഡ്ഢി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+