ഹൈദരാബാദില്‍ കലാപം: അഞ്ച് മരണം
ഹൈദരാബാദ്: വര്‍ഗീയകലാപത്തിലും വെടിവയ്പിലുമായി ഹൈദരാബാദില്‍ അഞ്ച് പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉത്തരവിട്ടു. എട്ട് പൊലീസ് സ്റേഷനുകള്‍ക്ക് കീഴില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ട് പേര്‍ കുത്തേറ്റും മൂന്ന് പേര്‍ വെടിവയ്പിലുമായാണ് മരിച്ചത്. ഗൗലിപുര, സുല്‍ത്താന്‍ ഷായി, മൗഗള്‍പുര എന്നിവിടങ്ങളിലാണ് വെടിവയ്പുണ്ടായത്. ഈ സ്ഥലങ്ങളില്‍ കത്തിക്കുത്തും കൊള്ളയും നടന്നു.
സുല്‍ത്താന്‍ഷായില്‍ രണ്ട് മതവിഭാഗക്കാരുടെ പതാകകള്‍ ഉയര്‍ത്തുന്നതു സംബന്ധിച്ച തര്‍ക്കമാണ് അക്രമങ്ങളില്‍ കലാശിച്ചത്. ക്രമസമാധാന പാലനത്തിന് സേനയെ നിയോഗിച്ചിട്ടുണ്ട്.
അക്രമങ്ങളില്‍ പ്രതിഷേധിച്ച് ഹൈദരാബാദിലും രംഗറെഡ്ഢി ജില്ലയിലും ഡിസംബര്‍ എട്ട് തിങ്കളാഴ്ച ബന്ദ് ആചരിക്കാന്‍ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications