ജുദേവ് പ്രശ്നത്തില്‍ പ്രധാനമന്ത്രി പ്രതികരിയ്ക്കും
ദില്ലി: ഛത്തീസ്ഗഡ് ബി ജെ പി നേതാവായ ദിലീപ് സിംഹ് ജുദേവ് കോഴ വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് പ്രധാനമന്ത്രി അതല് ബിഹാരി വാജ്പേയി ഡിസംബര്‍ ഒമ്പത് ചൊവാഴ്ച ലോക്സഭയില്‍ പ്രസ്താവന നടത്തും.
സ്പീക്കര്‍ മനോഹര്‍ ജോഷിയാണ് ഇക്കാര്യം സഭയെ അറിയിച്ചത്. കോമണ്‍വെല്‍ത്ത് സമ്മേളനം കഴിഞ്ഞ് വാജ്പേയി ഞായറാഴ്ച രാത്രിയാണ് ദില്ലിയിലെത്തിയത്.
ജുദേവ് പ്രശ്നം തലപൊക്കിയ ഉടനെ തന്നെ പ്രധാനമന്ത്രി അദ്ദേഹത്തോട് കേന്ദ്ര മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അഭിപ്രായം ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല.
ജൂദേവ് ടേപ്പ് പ്രശ്നം ഉന്നയിച്ച് കോണ്‍ഗ്രസ് ജോഗി ടേപ്പ് പ്രശ്നം ഉന്നയിച്ച് ബി ജെ പിയും തിങ്കളാഴ്ച ലോക് സഭയില്‍ ബഹളം ഉണ്ടാക്കിയിരുന്നു.












Click it and Unblock the Notifications