Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമയും വസുന്ധരയും അധികാരമേറ്റു

ദില്ലി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി ഉമാ ഭാരതിയും രാജസ്ഥാന്‍ മുഖ്യമന്ത്രിയായി വസുന്ധര രാജെ സിന്ധ്യയും അധികാരമേറ്റു. ഡിസംബര്‍ എട്ട് തിങ്കളാഴ്ച രാവിലെ നടന്ന ചടങ്ങിലാണ് ഭോപ്പാലില്‍ ഉമയും ജയ്പൂരില്‍ വസുന്ധരയും സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്.

ഭോപ്പാലില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ റാം പ്രകാശ് ഗുപ്തയ്ക്ക് മുന്നിലാണ് ഉമാ ഭാരതി സത്യപ്രതിജ്ഞ ചെയ്തത്. മദ്ധ്യപ്രദേശിലെ ആദ്യ വനിതാ മുഖ്യമന്ത്രിയാണ് ഉമാ ഭാരതി. 12 ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സഹ മന്ത്രിമാരും ഉമയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ ഉപപ്രധാനമന്ത്രി എല്‍. കെ. അദ്വാനിയും ഒട്ടേറെ ഉയര്‍ന്ന ബി ജെ പി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

ജയ്പൂരില്‍ നടന്ന ചടങ്ങില്‍ രാജസ്ഥാന്‍ ഗവര്‍ണര്‍ കൈലാസപതി മിശ്രയാണ് വസുന്ധരയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജസ്ഥാനില്‍ ആദ്യമായാണ് ഒരു വനിത മുഖ്യമന്ത്രിയാകുന്നത്. വസുന്ധരയോടൊപ്പം എട്ട് മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു. കേന്ദ്ര ധനകാര്യ മന്ത്രി ജസ്വന്ത് സിഹും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും ഗോവ മുഖ്യമന്ത്രി പ്രതാപ് റാണെയും ഉന്നത ബി ജെ പി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സ്ഥാനം ഒഴിഞ്ഞ കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗെലോട്ടും ചടങ്ങിനെത്തി.

രാജസ്ഥാന്‍ ബി ജെ പി അദ്ധ്യക്ഷ കൂടിയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വസുന്ധര. കോണ്‍ഗ്രസ് സര്‍ക്കാരിനെ തറപറ്റിച്ച് വസുന്ധര രാജസ്ഥാനില്‍ ബി ജെ പിയുടെ ഏറ്റുവും മികച്ച വിജയമാണ് നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+