ആന്റണി ദില്ലിയില്‍ നിന്ന് മടങ്ങി
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി എ. കെ. ആന്റണി ഡിസംബര്‍ എട്ട് തിങ്കളാഴ്ച കേരളത്തിലേക്ക് മടങ്ങി. വ്യാഴാഴ്ച അദ്ദേഹം വീണ്ടും ദില്ലിയില്‍ എത്തിയേയ്ക്കും.
കരുണാകരവിരുദ്ധ വിഭാഗത്തിന്റെ പ്രതിനിധിയായി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി ദില്ലിയിലുണ്ട്. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന് തിങ്കളാഴ്ച കൂടി ദില്ലിയിലുണ്ടാവും. ചൊവാഴ്ചയാണ് കെ. കരുണാകരന് ആശുപത്രി വിടുന്നത്.
കോണ്‍ഗ്രസിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് വിവിധ നേതാക്കളുമായി ഹൈക്കമാന്റ് ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ പരിഹാര മാര്‍ഗത്തിന് രൂപമായിട്ടില്ല. ആന്റണിയെ മാറ്റണമെന്ന നിലപാടില്‍ നിന്ന് ഐ ഗ്രൂപ്പും കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മുരളിയെ നീക്കണമെന്ന നിലപാടില്‍ നിന്ന് കരുണാകര വിരുദ്ധരും പിന്നോട്ടു പോവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടാം ഘട്ട ചര്‍ച്ചയില്‍ മാത്രമേ താത്കാലിക പരിഹാര മാര്‍ഗമെങ്കിലും തെളിയാന്‍ സാധ്യതയുള്ളൂ. അതിനായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തയാഴ്ച വീണ്ടും ദില്ലിയിലെത്തിയേക്കും.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications