ആദ്യത്തെ ഹജ് വിമാനം ഡിസംബര്‍ 24ന്
കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ആദ്യത്തെ ഹജ് വിമാനം ഡിസംബര്‍ 24ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും.
7658 പേരാണ് ഇത്തവണ ഹജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഹജ് തീര്‍ഥാടനത്തിന് പോവുന്നത്. ഇതിന് പുറമെ 7000 ഓളം പേര്‍ സ്വകാര്യഏജന്‍സികള്‍ വഴി ഹജ് തീര്‍ഥാടനത്തിന് പോവുന്നുണ്ട്.
ഡിസംബര്‍ 24ന് എയര്‍ ഇന്ത്യയുടെ ആദ്യത്തെ ഹജ് വിമാനത്തില്‍ 410 പേര്‍ മെക്കയിലേക്ക് തിരിക്കും. രാവിലെ 11 മണിയ്ക്കായിരിക്കും വിമാനം പുറപ്പെടുന്നത്. കുമ്മിണിപറമ്പ് ഇഎംഇഎ കോളജിലാണ് ഹജ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. അവസാനത്തെ ഹജ് വിമാനം ജനവരി 11നാണ്.
ഹജ് കമ്മിറ്റിക്ക് കീഴിലായി ഹജിന് പോവുന്നതിന് 4091 പുരുഷന്മാരെയും 3567 സ്ത്രീകളെയും തിരഞ്ഞെടുത്തിട്ടുണ്ട്. 124 പേര്‍ ലക്ഷദ്വീപില്‍ നിന്നും പോവും. തീര്‍ഥാടകരെ സഹായിക്കുന്നതിനായി 225 വളണ്ടിയര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
ഹജ് തീര്‍ഥാടകരെ പരിരക്ഷിക്കുന്നതിനായി വിവിധ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ കെ. ആലിക്കുട്ടി മുസലിയാര്‍ പറഞ്ഞു.












Click it and Unblock the Notifications