Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ നേതാക്കളും അച്ചടക്കം ലംഘിച്ചു: സാഹി

ദില്ലി: മുഖ്യമന്ത്രി എ. കെ. ആന്റണി ഒഴികെ കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും അച്ചടക്കം ലംഘിച്ചുവെന്ന് എഐസിസി അച്ചടക്ക സമിതി ചെയര്‍മാന്‍ എല്‍. പി. സാഹി പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരും. കെ. കരുണാകരന്‍ ആശുപത്രി വിട്ടാല്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തും. താമസിയാതെ ഹൈമാന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പാര്‍ട്ടിയിലെ ഭിന്നതയാണ് ഛത്തീസ്ഗഡില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണമായത്. അത്തരമൊരു സാഹചര്യം കേരളത്തില്‍ ഉണ്ടാവാന്‍ അനുവദിക്കില്ലെന്ന് സാഹി വ്യക്തമാക്കി.

ഡിസംബര്‍ എട്ട് തിങ്കളാഴ്ച കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ സാഹിയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി എ. കെ. ആന്റണിയെ നീക്കുകയാണെങ്കില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതായി ചര്‍ച്ചയ്ക്ക് ശേഷം മുരളി വാര്‍ത്താ ലേഖകരോട് പറഞ്ഞു.

ഈ രണ്ട് സ്ഥാനങ്ങളിലും പുതിയ നേതൃത്വം വന്നാലേ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാവൂവെന്ന് ചൂണ്ടിക്കാട്ടിയതായി മുരളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+