Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ വെള്ളം തമിഴ്നാട് ചോര്‍ത്തി

പാലക്കാട്: കേരളത്തിലെ ശിരുവാണി അണക്കെട്ടില്‍ നിന്ന് തമിഴ്നാട് വെള്ളം ചോര്‍ത്തിവരുന്നതായി കേരളം കണ്ടെത്തി.

ശിരുവാണിയില്‍ നിന്ന് കോയമ്പത്തൂരില്‍ കുടിവെള്ളമെത്തിക്കുന്നതിനായി കേരളം വെള്ളം നല്‍കുന്നതിന് പുറമെയാണ് തമിഴ്നാട് വെള്ളം ചോര്‍ത്തിയത്. കേരളത്തിന്റെ പ്രദേശത്തുള്ള കിണറില്‍ വെള്ളം ശേഖരിച്ചാണ് തമിഴ്നാട് ചോര്‍ത്തിയിരുന്നത്. കിണറില്‍ ശേഖരിക്കുന്ന വെള്ളം ഭൂഗര്‍ഭ ടണലിലൂടെയായിരുന്നു കടത്തിയിരുന്നത്.

ഈയിടെയാണ് കിണറിലൂടെ വെള്ളം കടത്തുന്നുവെന്ന കാര്യം കേരളത്തിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. ഇത് ഏതുകാലത്ത് കുഴിച്ചതാണെന്ന് പോലും അറിയില്ല. കിണര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അതിന് ചുറ്റും വരമ്പിട്ട് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞിരിക്കുകയാണ്.

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘിച്ച് കേരളത്തിന് അര്‍ഹമായ വെള്ളം നല്‍കാതിരിക്കുന്ന തമിഴ്നാട് അധികൃതരാണ് കേരളത്തില്‍ നിന്ന് വെള്ളം ചോര്‍ത്തുന്നത്. കോയമ്പത്തൂരിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളം എത്തിയ്ക്കാനായി കേരളം ശിരുവാണിയില്‍ നിന്ന് വെള്ളം നല്‍കാറുണ്ട്. ഈ വെള്ളം കിട്ടിയില്ലെങ്കില്‍ കോയമ്പത്തൂരില്‍ കുടിവെള്ള ക്ഷാമമുണ്ടാവും. വെള്ളം മുടങ്ങാതെ നല്‍കിയിട്ടും രഹസ്യമായി വെള്ളം ചോര്‍ത്തുകയാണ് തമിഴ്നാട് ചെയ്തത്.

അതേ സമയം പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം നല്‍കാതിരിക്കാന്‍ പറമ്പിക്കുളം ഡാമില്‍ വെള്ളമില്ലെന്ന് തമിഴ്നാട് പറഞ്ഞ കാരണം ശരിയല്ലെന്ന് തെളിഞ്ഞു. പറമ്പിക്കുളം ഡാമില്‍ ഇപ്പോള്‍ വെള്ളം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+