വികാരിമാര്‍ വിളിച്ച യോഗങ്ങളില്‍ അക്രമം
തിരുവനന്തപുരം: കഴക്കൂട്ടത്തും വെള്ളറടയിലും ക്രിസ്ത്യന്‍ വികാരികള്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ അക്രമമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു.
കഴക്കൂട്ടത്ത് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വഴക്ക് തീര്‍ക്കാന്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തിലാണ് അക്രമമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് സംബന്ധിച്ച് മരിയനാട്, പുത്തന്‍തോപ്പ് എന്നിവിടങ്ങളിലെ ക്രൈസ്തവര്‍ തമ്മില്‍ ഏറെ കാലമായി നീണ്ടുനില്‍ക്കുന്ന തര്‍ക്കം ഒത്തുതീര്‍ക്കാനാണ് യോഗം വിളിച്ചത്.
പള്ളി വികാരി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ ഇതുവരെ വികാരി പരാതി നല്‍കിയിട്ടില്ലെന്ന് ഒരു ഉന്നത പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞു.
വെള്ളറടയില്‍ ഉണ്ടന്‍കോട് റോമന്‍ കാതലിക് പള്ളിയുടെ പാരിഷ് കമ്മിറ്റി യോഗം തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. യോഗം തടസപ്പെടുത്താന്‍ ശ്രമിച്ചതിന് മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.












Click it and Unblock the Notifications