Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുമന്ദിര അക്രമം: എന്‍ഡിഎഫെന്ന് സൂചന

ആലപ്പുഴ: കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ചില സ്ഥലങ്ങളില്‍ ഗുരുമന്ദിരങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ എന്‍ഡിഎഫാണെന്ന് പൊലീസിന് സൂചന ലഭിച്ചു.

ആലപ്പുഴ ജില്ലയിലെ നൂറനാടിന് സമീപം പച്ചക്കാട്, വള്ളക്കുന്നത്തിന് സമീപം കടുവിനല്‍ പള്ളിമുക്ക്, കൊല്ലം ജില്ലയിലെ കരുനാഗപള്ളിയ്ക്ക് സമീപം പാവുമ്പ എന്നിവിടങ്ങളിലാണ് കഴിഞ്ഞയാഴ്ച ഗുരുമന്ദിരങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്.

മാവേലിക്കരക്ക് സമീപം വെട്ടിയാറില്‍ ഒരു മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ അറസ്റ് ചെയ്തതിനെ തുടര്‍ന്നാണ് ആക്രമങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചനയെ പറ്റി സൂചന ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ വെട്ടിയാറിലെ ദേവി ക്ഷേത്രത്തിന് നേരെ അക്രമം നടത്താനുള്ള വിഫലശ്രമത്തിന് ശേഷം മടങ്ങുകയായിരുന്നുവെന്ന് യുവാക്കള്‍ പൊലീസിനോട് വെളിപ്പെടുത്തി. മോട്ടോര്‍ സൈക്കിളിന്റെ ശബ്ദം കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ശ്രദ്ധിച്ചതിനെ തുടര്‍ന്ന് അവര്‍ക്ക് തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിക്കാനായില്ലെന്ന് അവര്‍ പറഞ്ഞു.

നൂറനാടിനടുത്തുള്ള അടിക്കാട്ടുകുളങ്ങര സ്വദേശികളാണ് പൊലീസ് പിടിയിലായ നസീമും ജലാലുദ്ദീനും. സിറാജുദ്ദീന്‍, മുസലിയാര്‍, കലാം എന്നിവര്‍ മറ്റൊരു മോട്ടോര്‍ സൈക്കിളില്‍ അവരെ അനുഗമിച്ചിരുന്നുവെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു. സംഘത്തിന്റെ നേതാവായ സിറാജുദ്ദീന് എന്‍ഡിഎഫുമായി ബന്ധമുണ്ട്.

സിറാജുദ്ദീന്‍ ഒരു യത്തീംഖാനയിലെ കാവല്‍ക്കാരനാണ്. നസീം അവിടുത്തെ സഹായിയും. യത്തീംഖാനയില്‍ പൊലീസ് റെയ്ഡ് നടത്തി. റെയ്ഡിന്റെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

അതേ സമയം പന്തളം ടൗണിന് സമീപമുള്ള പൂഴിക്കാട് ശാസ്താക്ഷേത്രം, കുറമ്പള ദേവി ക്ഷേത്രം, ഉളവ്കാട് കരിമുക്കം ദേവി ക്ഷേത്രം എന്നിവയ്ക്ക് നേരെ നടന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നതിനെ പറ്റി പൊലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+