Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള വിര്‍ച്വല്‍ കാമ്പസ് സ്ഥാപിക്കും

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കേരള എജ്യുക്കേഷന്‍ ഗ്രിഡ് പ്രൊജക്ടിന്റെ കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, ഇടുക്കി ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാല ഏകോപിപ്പിക്കും.

പദ്ധതിയുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് കേരള വിര്‍ച്വല്‍ കാമ്പസ് സ്ഥാപിക്കുന്നത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉന്നതതല സമിതി വിലയിരുത്തി.

വിര്‍ച്വല്‍ കാമ്പസ് പരിപാടിയുമായി കേരളത്തിലെ എല്ലാ സര്‍വകലാശാലകളും സഹകരിക്കുമെന്ന് ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാനേജ്മെന്റ് ഡയറക്ടര്‍ കെ. ആര്‍. ശ്രീനിവാസന്‍ പറഞ്ഞു.

സര്‍വകലാശാലകളിലെയും മദ്രാസ് ഐഐടിയിലെയും ബാംഗ്ലൂര്‍ ഐഐഎസ്സിയിലെയും വിദഗ്ധര്‍ തയ്യാറാക്കിയ പഠന സാമഗ്രികള്‍ ഉപഗ്രഹം വഴി കോളജുകള്‍ക്ക് കൈമാറും. കോഴ്സുകളെ കുറിച്ചുള്ള ഒരു ഇ-ജേണല്‍ പ്രസിദ്ധീകരിക്കും.

ഓണ്‍ലൈന്‍ പരീക്ഷയുടെ മൂല്യനിര്‍ണയം ഉടന്‍തന്നെ നടത്തി പ്രഖ്യാപിക്കുമെന്നത് വിര്‍ച്വല്‍ കാമ്പസിന്റെ സവിശേഷതയാണ്. അധ്യാപകരുമായി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ബന്ധപ്പെടാം.

എഞ്ചിനീയറിംഗിലും സാങ്കേതികവിദ്യയിലും ആദ്യഘട്ടത്തില്‍ കോഴ്സുകളുണ്ടാവുക. ഓണ്‍ലൈന്‍ കോഴ്സ് നടത്തുന്നതിന് വേണ്ട സൗകര്യങ്ങള്‍ കോളജുകളില്‍ ഏര്‍പ്പെടുത്തും. എല്ലാ സര്‍വകലാശാലകളെയും കോളജുകളെയും സ്ഥാപനങ്ങളെയും പദ്ധതിയുമായി ബന്ധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+