ബി എസ് എന്‍ എല്‍ എസ് ടി ഡി നിരക്ക് കുറച്ചു
ദില്ലി: ബി എസ് എന്‍ എല്‍ സര്‍ക്കിളുകള്‍ക്കുള്ളിലുള്ള എസ് ടി ഡി നിരക്ക് കുറച്ചു. 25 ശതമാനം കുറവാണ് ഡിസംബര്‍ ഒമ്പത് ചൊവാഴ്ച ബി എസ് എന്‍ എല്‍ പ്രഖ്യാപിച്ചത്.
100 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തേയ്ക്ക് സര്‍ക്കിളിനുള്ളില്‍ വിളിയ്ക്കുന്നതിന് ഇതുവരെ മിനുട്ടിന് രണ്ട് രൂപ 40 പൈസ ആയിരുന്നു. ഇത് ഒരു രൂപ 80 പൈസയാക്കിയാണ് കുറച്ചത്.
ഡിസംബര്‍ 15 മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരുമെന്ന് ബി എസ് എന്‍ എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രിഥിപാല്‍ സിംഹ് പറഞ്ഞു.












Click it and Unblock the Notifications