കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയ്ക്ക് 57ാം പിറന്നാള്‍.
ദില്ലിയില്‍ സോണിയയുടെ ഔദ്യോഗികവസതിയായ 10 ജനപഥിലേക്ക് ഡിസംബര്‍ ഒമ്പത് ചൊവാഴ്ച പിറന്നാള്‍ ആശംസകളുമായി നേതാക്കന്മാരുടെ ഒഴുക്കായിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ സംഘര്‍ഷത്തിനിടയിലാണ് സോണിയയ്ക്ക് പിറന്നാളെത്തിയത്.
പക്ഷെ കോണ്‍ഗ്രസ് നേതാക്കള്‍ പിറന്നാളിനെ പരമാവധി ഉത്സവമാക്കി മാറ്റി. സോണിയയുടെ വസതിയ്ക്ക് കലാപരിപാടികളും ഒരുക്കിയിരുന്നു. ദില്ലിയിലുള്ള മുഖ്യമന്ത്രിമാരും അവര്‍ക്ക് ആശംസകള്‍ നേര്‍ന്നു.












Click it and Unblock the Notifications