തിരഞ്ഞെടുപ്പിന് തയ്യാറെടുക്കാന്‍ വാജ്പേയി
ദില്ലി: അടുത്ത വര്‍ഷം നടക്കുന്ന ലോക് സഭാ തിരഞ്ഞെടുപ്പിനായി തയ്യാറെടുപ്പ് തുടങ്ങാന്‍ സമയമായെന്ന് പ്രധാനമന്ത്രി വാജ്പേയി അഭിപ്രായപ്പെട്ടു. ബി ജെ പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. പുതുതായി സ്ഥാനമേറ്റ ബി ജെ പി മുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
മൂന്ന് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിലൂടെ ബിജെപി അധികാരത്തിലെത്തിയതില്‍ വെകിളി പൂണ്ട കോണ്‍ഗ്രസ് എന്തിനും ശ്രമിച്ചേയ്ക്കും. അത് കരുതിയിരിയ്ക്കാന്‍ പ്രധാനമന്ത്രി യോഗത്തില്‍ ബി ജെ പി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ബി ജെ പി വക്താവ് വി. കെ. മല്‍ഹോത്രയാണ് ഇത് വാര്‍ത്താ ലേഖകരെ അറിയിച്ചത്.
രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി ജെ പിയ്ക്ക് ഉണ്ടായ വന്‍ വിജയം രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. സംഘടിതമായ പ്രവര്‍ത്തനമാണ് ഈ വിജയത്തിന് കാരണം. ഈ സംസ്ഥാനങ്ങളില്‍ പാവപ്പെട്ടവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിയ്ക്കുകയാണ് സര്‍ക്കാരുകള്‍ ഏറ്റവും പെട്ടെന്ന് ചെയ്യേണ്ടത്.












Click it and Unblock the Notifications