ഘടകകക്ഷികള്‍ ചര്‍ച്ചയ്ക്ക്: ജേക്കബ്
തിരുവനന്തപുരം: യുഡിഎഫിലെ പ്രശ്നം പരിഹരിയ്ക്കാന്‍ ഘടകകക്ഷികള്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് ജലസേചന മന്ത്രി ടി.എം. ജേക്കബ്.
ഡിസംബര്‍ ഒമ്പത് ചൊവാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് ഒഴികെയുള്ള ഘടകകക്ഷികളാണ് യോഗം ചേരുകയെന്നും ജേക്കബ് പറഞ്ഞു.
ആര് കോണ്‍ഗ്രസിലെ നേതൃസ്ഥാനത്തേക്ക് വരണം, ആര് കോണ്‍ഗ്രസ് നിയമസഭാനേതാവാകണം ഇതൊന്നും ഘടകകക്ഷികളുടെ കാര്യമല്ല. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തന്നെ തീരുമാനമെടുക്കട്ടെ. - ജേക്കബ് പറഞ്ഞു.
ഡിസംബര്‍ 10ന് നടക്കുന്ന മന്ത്രിസഭായോഗത്തിന് ശേഷം ഘടകകക്ഷികള്‍ യോഗം ചേര്‍ന്നേയ്ക്കും. കോണ്‍ഗ്രസിലെ പ്രതിസന്ധി തീര്‍ക്കുന്ന കാര്യത്തില്‍ മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് അമിതാവേശം കാണിച്ചു. തിരുവല്ല തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ കെ.എം. മാണി നടത്തിയ വിമര്‍ശനത്തിന് നേരിട്ട് മറുപടി നല്കുമെന്നും ടി.എം. ജേക്കബ് പറഞ്ഞു.












Click it and Unblock the Notifications