കൂടുതല്‍ ലോഡ്ഷെഡിംഗ് വേണ്ട: കെഎസ്ഇബി
തിരുവനന്തപുരം: കായംകുളം താപവൈദ്യുതിനിലയത്തിലെ തകരാര്‍ മൂലം കൂടുതല്‍ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരില്ലെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
ഇപ്പോഴത്തെ അരമണിക്കൂറിന് പുറമെ 15 മിനിറ്റ് നേരം കൂടി കൂടുതലായി ലോഡ്ഷെഡിംഗ് ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വൈദ്യുതി ലഭിച്ചതിനാല്‍ കൂടുതല്‍ ലോഡ്ഷെഡിംഗ് വേണ്ടിവരില്ലെന്ന് അധികൃതര്‍ അറിയിച്ചു. കായംകുളം താപവൈദ്യുതിനിലയത്തിലെ സാങ്കേതികത്തകരാര്‍ മൂലം ഏകദേശം 175 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് സംഭവിച്ചത്.
കായംകുളം താപനിലയത്തിലെ സ്റീം ടര്‍ബൈനിലാണ് തകരാര്‍ ഉണ്ടായത്. ഈ തകരാര്‍ നീക്കാന്‍ എന്‍ടിപിസിയിലെ എഞ്ചിനീയര്‍മാരുടെ നേതൃത്വത്തില്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എന്‍ടിപിസിയിലെ എഞ്ചിനീയര്‍മാര്‍ക്ക് തകരാര്‍ പരിഹരിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടര്‍ബൈന്‍ നിര്‍മ്മിച്ച ബിഎച്ച്ഇഎല്ലിലെ എഞ്ചിനീയര്‍മാരെ കൊണ്ടുവരാനാണ് നീക്കം.












Click it and Unblock the Notifications